നിരോധിത പുകയില ഉല്‍പ്പന്നം പിടികൂടി
മുത്തങ്ങ:വയനാട് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി എസ്.ഐ സുലൈമാനും സംഘവും മുത്തങ്ങ തകരപ്പാടി വൈല്‍ഡ് ഹണിയുടെ സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെഎല്‍ 58 എഎ 1398 അശോക് ലെയിലാന്റ് ദോസ്ത് മിനി ലോറിയില്‍ കടത്തുകയായിരുന്ന 882 പാക്കറ്റ് ഹാന്‍സ് പിടികൂടി.ഇവ കടത്തിയ മാഹി,ചൊക്ലി,ന്യൂമാഹി,പെരിങ്ങാടി മാടത്തുമ്മല്‍ എം.ഷുഹൈബ് (38) നെതിരെ കേരളാ പോലീസ് ആക്ട്,കോട്പാ ആക്ട് എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍