രാമായണ മാസാചാരണ സമാപനം നടത്തി
പുല്‍പ്പള്ളി:രാമായണ സ്മൃതി നിറഞ്ഞ് നില്ക്കുന്ന പുല്‍പ്പള്ളിയില്‍ ശ്രീ പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം സീതാ ലവകുശ ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് രാമായണ മാസാചാരണ സമാപനം രാമായണ അഖണ്ഡ പരായണത്തോടെ ആചരിച്ചു.മേല്‍ശാന്തി മധുസൂദനന് നമ്പൂതിരി ഭദ്രദീപം തെളിയിച്ചു.പരായണത്തിന് വിക്രമന് എസ് നായര്‍ തുടക്കം കുറിച്ചു. തുടര്‍ന്ന് മൂലസ്ഥാനമായ ,സീതാദേവി ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്ത ചേടാറ്റിന്‍കാവില്‍ സുധീന്ദ്രന്‍ അഡിഗ, ശ്രീനിവാസന് നമ്പൂതിരി എന്നിവര്‍ വിശേഷാല്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തി. ഐക്കരി ഗോപാലകൃഷ്ണന്, അനീഷാ ദേവി, പ്രഭാകരന്, സുമ, അപ്പു , കുഞ്ഞുമോള്‍ എന്നിവരുടെ നേത്യത്വത്തില്‍ രാമായണം മുഴുവന്‍ പാരായണം നടത്തി സമര്‍പ്പിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍