തൊണ്ടര്‍നാട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് മാപ്പ് പറയണം:യൂത്ത് കോണ്‍ഗ്രസ്
തൊണ്ടര്‍നാട്:തൊണ്ടര്‍നാട് പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയത്തില്‍ ഓണക്കിറ്റ് വിതരണത്തിന് വേണ്ട മുന്‍കരുതലുകള്‍ എടുക്കാതെ വിതരണം നടത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്.ആ സ്കൂളിലെ അധ്യാപകനും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും, ആ വാര്‍ഡിലെ മെമ്പറുമായ കേശവന് മാസ്റ്ററുടെ ഉത്തരവാദിത്തമില്ലായ്മ മൂലമാണ് അന്നേ ദിവസം കിറ്റ് വാങ്ങുവാന്‍ എത്തിയ മുഴുവന്‍ വ്യക്തികളോടും ക്വാറന്റയിനില്പോകാന് നിര്‍ദ്ദേശം വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.ഈ ജില്ലയില്‍ തന്നെ ഉള്ള അധ്യാപകരെ ഉത്തരവാദിത്തം ഏല്‍പ്പിക്കാതെ അയല്‍ ജില്ലയിലെ കോവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന വ്യക്തിയെ നിയോഗിച്ചത് വീഴ്ചയാണ്. മറ്റ് സ്കൂളുകള്‍ സ്വന്തം സ്ക്കൂള് വാഹനം ഉപയോഗിച്ച് ഓണകിറ്റുകള്‍ വീടുകളില്‍ എത്തിച്ച് നല്കുമ്പോള് തൊണ്ടര്‍നാട് പഞ്ചായത്തിലെ ജനങ്ങളുടെ ആരോഗ്യ വിദ്യഭ്യാസ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരുന്ന ആരോഗ്യ വിദ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൂടി ആയ കേശവന് മാസ്റ്റര്‍ ജോലി ചെയ്യുന്ന സ്വന്തം വിദ്യാലയത്തിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും സുരക്ഷയ്ക്ക് വീഴ്ച വരുത്തിയതില്‍ മാപ്പു പറയണമെന്ന് തൊണ്ടര്‍നാട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍