എലിപ്പനിക്കെതിരെ ഡോക്സിയാനവുമായി ആരോഗ്യ വിഭാഗം
മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തില്‍ എലിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി 'ഡോക്സിയാനം' പരിപാടി നടത്തി.എലിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പ്രതിരോധമരുന്നായ ഡോക്സി സൈക്ലിന്‍ ഗുളിക പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് ആളുകള്‍ക്ക് വിതരണം ചെയ്യുന്ന പരിപാടിയാണ് ഇത്. ഇന്ന് പഞ്ചായത്തില്‍ 400 ആളുകള്‍ക്ക് ഗുളിക വിതരണം ചെയ്തതായും, ഇതുവരെ ഏകദേശം 2300 ഗുളികകള്‍ പഞ്ചായത്തില്‍ വിതരണം ചെയ്തതായും ഹെല്‍ത്ത് അധികൃതര്‍ അറിയിച്ചു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെഎം ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ പി ബാബുരാജ്, ജെ.എച്ച്.ഐ അമാനുള്ള, ബൈജു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി . തൊഴിലുറപ്പ് ജീവനക്കാര്‍, ചതുപ്പു ചെളി പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ മുതലായവര്‍ക്കാണ് രോഗം കൂടുതല്‍ കണ്ടുവരുന്നത്. കോവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി ഡെങ്കിപ്പനി ടൈഫോയ്ഡ് വയറിളക്കരോഗങ്ങള്‍ അവഗണിക്കരുതെന്നും, ഇത്തരം രോഗലക്ഷണം ഉള്ളവര്‍ സ്വയം ചികിത്സ നടത്താതെ അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാ ണെന്നും മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍