ബിജു വര്‍ഗ്ഗീസിനെ വ്യാപാരികള്‍ ആദരിച്ചു
പുല്‍പ്പള്ളി:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുല്‍പ്പള്ളി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന വിമുക്തഭടനായ ബിജു വര്‍ഗ്ഗീസിനെ ആദരിച്ചു.പുല്‍പ്പള്ളി കാനറാ ബാങ്കിലും സൗത്ത് ഇന്ത്യന്‍ ബാങ്കിലും എത്തുന്ന ഇടപാടുകാരെ സാമൂഹിക അകലം പാലിക്കാനും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുവാന്‍ ബാങ്കിലെത്തുന്നവര്‍ക്ക് രാവിലെ ഏഴരയോടെ തന്നെ കൂപ്പണുകള്‍ നല്കി തിരക്ക് കുറയ്ക്കുന്നതിന് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയതിനാണ് ആദരവ് നല്‍കിയത്.ഉപഹാരം വ്യാപാര വ്യവസായി ഏകോപന സമിതി പുല്‍പ്പള്ളി യൂണിറ്റ് പ്രസിഡന്റ് മാത്യു മത്തായി ആതിര നല്കി.ഇ.റ്റി ബാബു, പി.സി.ബേബി, അജിമോന്, തങ്കച്ചന് കാശാക്കുറ്റി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍