ചത്തത് ആ കടുവ തന്നെ..! പുല്‍പ്പള്ളിയില്‍ ചത്തത് യുവാവിനെ കൊന്നുതിന്ന കടുവ
പുല്‍പ്പള്ളി:വയനാട്ടില്‍ ആദിവാസി യുവാവിനെ കൊന്നു തിന്ന കടുവയെയാണ് ചത്ത നിലയില്‍ കണ്ടെത്തിയതെന്ന് സ്ഥിരീകരിച്ചു. 12 വയസുള്ള ആണ് കടുവയുടെ ജഡം പുല്‍പ്പള്ളി വെളുകൊല്ലി വന മേഖലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വനം വകുപ്പ് റെയിഞ്ച് ഓഫീസറുള്പ്പടെയുള്ളവരെയും ഈ കടുവ ആക്രമിച്ചിരുന്നു. വനം വകുപ്പ് സീനിയര്‍ വെറ്ററിനറി സര്ജന് ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. പ്രായാധിക്യമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍