കോവിഡ് രോഗബാധിതന് മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ടു
നെല്ലിയമ്പം:കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന നെല്ലിയമ്പം മൈതാനിക്കുന്ന് അവറാന് (65) ആണ് മരിച്ചത്. വിവിധ അസുഖങ്ങളെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി ചികിത്സയില്‍ കഴിഞ്ഞു വരുന്ന അവറാന് ഇന്നലെ രാത്രിയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും ലഭിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റ് നടപടികളെന്നും അധികൃതര്‍ വ്യക്തമാക്കി. ചികിത്സക്കിടെ കഴിഞ്ഞയാഴ്ച കോവിഡ് ടെസ്റ്റ് നടത്തിയതില്‍ നെഗറ്റീവായിരുന്നെന്നും, ഇന്നലെ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പോസിറ്റീവായതെന്നുമാണ് സൂചന. ഖബറടക്കം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നെല്ലിയമ്പം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കുമെന്നാണ് ലഭ്യമായ വിവരം. .ഭാര്യ:ഫാത്തിമ.മക്കള്‍:മുഹമ്മദ്,അസീസ്,നസീമ,ഹംസ,അന്‍വര്‍.മരുമക്കള്‍:ഫാത്തിമ,സക്കീന,നസീമ,സൗദ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍