ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചു
പുല്‍പ്പള്ളി:പള്ളിച്ചിറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാന്‍ പ്രദേശത്ത് കൂട് സ്ഥാപിച്ചു.പുല്‍പ്പള്ളി ചാത്തമംഗലം പള്ളിച്ചിറ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ഇറങ്ങിയ വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടാനാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.വനംവകുപ്പ് ഉദ്യോഗസ്ഥരെ കടുവ ആക്രമിച്ചതോടെ ഡി എഫ് ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചതില്‍ കടുവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ മാസം കതവക്കുന്നിലെ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവ തന്നെയാണ് പള്ളിച്ചിറയിലുമെത്തിയതെന്നാണ് സൂചന. ഇതിന് പുറമെ, പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍