ബിവ് കോ ആപ്പ് ദുരുപയോഗം ചെയ്ത് മദ്യ വില്പന; ഒരാള്‍ അറസ്റ്റില്‍
പൂതാടി:ബിവ് കോ ആപ്പ് ദുരുപയോഗം ചെയ്ത് മദ്യവില്‍പ്പന നടത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു.പൂതാടി നെല്ലിക്കര ചേലപ്പുഴയില് വീട്ടില്‍ സി.എ ജോയി (50) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.ഇയാളില്‍ നിന്നും 12 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യവും പിടികൂടി. ഓണം സ്പെഷ്യല്‍ ഡ്രൈവ് നടക്കുന്ന പശ്ചാത്തലത്തില്‍ എക്സൈസ് ഇന്റലിജന്‍സ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്സൈസ് റെയിഞ്ച് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഓണത്തോട് അനുബന്ധിധിച്ച് കര്‍ശന നിരീക്ഷണവും പരിശോധനയും ആരംഭിച്ചതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍