എസ് .ടി പ്രമോട്ടര്‍ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടു
പടിഞ്ഞാറത്തറ:പടിഞ്ഞാറത്തറ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടര്‍ പടിഞ്ഞാറത്തറ ഞാറ്റാലപ്പടി കോളനി സലിജ ഭവന് വി ബാലചന്ദ്രന് (45) ആണ് മരിച്ചത്. പാണ്ടങ്കോടുള്ള ഒരു വീട്ടിലേക്കുള്ള സര്‍വ്വീസ് ലൈന്‍ നന്നാക്കുന്നതിനിടെ പോസ്റ്റില്‍ നിന്നും വൈദ്യുതാഘാതമേറ്റ് താഴെ വീഴുകയായിരുന്നൂവെന്ന് നാട്ടുകാര്‍ പറഞ്ഞു.തുടര്‍ന്ന് പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.പ്രമോട്ടറാകുന്നതിന് മുമ്പ് ബാലചന്ദ്രന് കെ.എസ്.ഇ.ബി യില്‍ താല്‍ക്കാലിക ജോലികള്‍ക്ക് പോയിരുന്നു. ഭാര്യ: സലിജ, മക്കള്‍: ജഗന്നാഥന്, ദേവനന്ദ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍