പനമരം ഹയര്‍സെക്കന്ററി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
പനമരം:എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പനമരം ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും പനമരം ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു.1.5 കോടി രൂപ ചെലവില്‍ ജില്ലാ നിര്‍മിതി കേന്ദ്രയാണ് ഹയര്‍സെക്കന്ററി സ്കൂളിന്റെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.പനമരം ഹൈസ്കൂളിനായി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് 1 കോടി 20 ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്.ചടങ്ങില്‍ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി കൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കുഞ്ഞായിഷ, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ജയന്തി രാജന്, ജില്ലാ പഞ്ചായത്തംഗം പി. കെ അസ്മത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സതി ദേവി, പി ടി എ പ്രസിഡന്റ് കുഞ്ഞമ്മദ് മഞ്ചേരി, ഹെഡ് മാസ്റ്റര്‍ വി. മോഹനന് ജില്ലാ നിര്‍മിതികേന്ദ്ര എക്സിക്യൂട്ടീവ് സെക്രട്ടറി ഒ.കെ സാജിദ്, തുടങ്ങിയവര്‍പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍