കള്ളക്കടത്തുകാരിയുടേയും മുഖ്യമന്ത്രിയുടേയും മാര്‍ഗ്ഗ ദര്‍ശി ശിവശങ്കര്‍: കെ.സി റോസക്കുട്ടി
ബത്തേരി:മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്് ശിവശങ്കര്‍ തന്നെയാണ് സ്വര്‍ണ്ണ കള്ളക്കടത്തിലെ മുഖ്യപ്രതി സ്വപ്നയുടേയും മാര്‍ഗദര്‍ശിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതോടെ കേരളം ലജ്ജിച്ച് തല താഴ്ത്തുകയാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി പറഞ്ഞു.കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ സ്പീക്ക് അപ്പ് കേരള സത്യാഗ്രഹ സമരം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.കളളത്തരങ്ങള്‍ കൊണ്ട് പണിതുയര്‍ത്തിയ പിണറായി വിജയന്റെ പി ആര് ഇമേജ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന കാഴ്ച്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിച്ചു എന്ന് ഉറപ്പ് വരുത്താതെ പ്രതിപക്ഷം ഈ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുംറോസക്കുട്ടി പറഞ്ഞു.ബ്ലോക്ക് പ്രസിഡന്റ് കെ എം വര്‍ഗീസ് അധ്യക്ഷത വഹിച്ചു.എന്‍ എം വിജയന്,ഡി പി രാജശേഖരന്,ആര് പി ശിവദാസ്,എന്‍ സി കൃഷ്ണകുമാര്‍,സക്കരിയ മണ്ണില്‍,റ്റിജി ചെറുതോട്ടില്‍,ഉമ്മര്‍കുണ്ടാട്ടില്‍,ബാബു പഴുപ്പത്തൂര്‍,സി ടി ചന്ദ്രന്, എം കെ ഇന്ദ്രജിത്, ഷമീര്‍ കൈപ്പഞ്ചേരി, ആപ്പിള്‍ ജേക്കബ്, അനന്തന് അമ്പലക്കുന്ന്, രാജേഷ് നമ്പിച്ചാന് കുടി, സാജു ഐക്കര കുന്നത്ത്, ലയണല്‍ മാത്യു, സിറിള്‍ ജോസ് ,യൂനസ് അലി,കുന്നത്ത് അഷ്റഫ്, കെ പി ദാമോദരന്‍, അഷ്റഫ് പൈക്കാടന്‍, കെ കെ പോള്സന്, അസീസ് മാടാല പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍