കടുവയുടെ ആക്രമണത്തില്‍ പശുവിന് സാരമായി പരുക്കേറ്റു
പുല്‍പ്പള്ളി:പുല്‍പ്പള്ളി പഞ്ചായത്തിലെ കുറിച്ചിപ്പറ്റയില് വീടിന് സമീപത്ത് മേയാന്‍ വിട്ട പശുവിനെ കടുവ ആക്രമിച്ചു.തെക്കേകൈതക്കല്‍ തങ്കച്ചന്റെ പശുവിനാണ് ഗുരുതരമായി പരിക്കേറ്റത്.ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയാണ് 3 വയസ്സോളം പ്രായമുള്ള പശുവിനെ കടുവ ആക്രമിച്ചത്.ഇതിനെ തുടര്‍ന്ന് ദേഹമാസകലം മുറിവേറ്റ പശു ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പ്രദേശത്ത് അടിക്കടി ഉണ്ടാവുന്ന വന്യമൃഗശല്യത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഡി.എഫ്.ഒ യ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍