കര്‍ണ്ണാടകയില്‍ നിന്നുമെത്തി ടൗണില്‍ കറങ്ങി നടന്നവര്‍ക്കെതിരെ കേസ് ;ഇവരെ കൂട്ടിക്കൊണ്ടു വന്ന ഡ്രൈവര്‍മാര്‍ക്കെതിരെയും നടപടി
ബത്തേരി: കര്‍ണ്ണാടകയില്‍ നിന്നുമെത്തി അതിര്‍ത്തി ചെക്ക് പോസ്റ്റിലെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ക്വാറന്റയിന്‍ കേന്ദ്രങ്ങളിലേക്ക് പോകും വഴി ബത്തേരി ടൗണിലും,മറ്റും ഇറങ്ങിയ 15 ഓളം യാത്രക്കാര്‍ക്കെതിരെയും,10 ഓളം ഡ്രൈവര്‍മാര്‍ക്കെതിരെയും , ബത്തേരി പോലീസ് കേസെടുത്തു. മറ്റാരുമായി സമ്പര്‍ക്കം പുലര്‍ത്താതെ വീട്ടിലേക്ക് പോകണമെന്ന നിര്‍ദേശം ലംഘിച്ചവര്‍ക്കെതിരെയാണ് നടപടിയെടുത്തിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിലും രോഗ വ്യാപനം കൂടുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടിയുമായി പോലീസ് രംഗത്ത് വന്നിട്ടുള്ളത്. ബത്തേരി സി.ഐ പുഷ്പകുമാര്‍ ,എസ്.ഐ സണ്ണി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നത്.കഴിഞ്ഞ ഒരാഴ്ചക്കൊണ്ട് ജില്ലയില്‍ അമ്പതോളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സമ്പര്‍ക്ക മുഖേനയുള്ള കേസുകളും വര്‍ദ്ധിക്കുകയാണ്.കല്‍പ്പറ്റ,ബത്തേരി,മാനന്തവാടി എന്നീ ജില്ലയിലെ പ്രധാന ടൗണുകളടക്കം നിലവില്‍ കൊറോണ സമ്പര്‍ക്ക ഭീഷണി നിലനില്‍ക്കുകയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍