ഇടവിളകൃഷിയുടെ മറവില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയയാള്‍ അറസ്റ്റില്‍
ചെന്നലോട്:ചെന്നലോട് ആശാരിക്കവല ഭാഗത്ത് പുത്തൂര്‍ ഇബ്രാഹിം എന്നയാളുടെ റബ്ബര്‍ തോട്ടത്തില്‍ ഇടവിളകൃഷിയുടെ ഇടയില്‍ കഞ്ചാവ് നട്ടു പരിപാലിച്ചയാള്‍ അറസ്റ്റിലായി.ചെന്നലോട് കോട്ടപ്പുറത്ത് ഇബ്രാഹീം( 62 ) ആണ് അറസ്റ്റിലായത്.ഒന്നര മീറ്ററിലധികം നീളമുള്ള രണ്ടു കഞ്ചാവ് ചെടികള്‍ കല്‍പ്പറ്റ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ.പി ഷാജഹാനും സംഘവും കസ്റ്റഡിയിലെടുത്തു.വയനാട് എക്സൈസ് ഇന്റലിജന്‍സ് നലകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇടവിളകൃഷികള്ക്കിടയില് പ്രത്യേകം പരിപാലിച്ച രീതിയിലാണ് ചെടികള്‍ കണ്ടത്. പ്രിവന്റീവ് ഓഫീസര്‍ പി.കൃഷ്ണന്‍കുട്ടി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി.കെ.ചന്തു,വി.കെ. വൈശാഖ് ,കെ .എസ് നിധിന് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.. പ്രതിയേയും തൊണ്ടിമുതലുകളും കല്പറ്റ സ്പെഷ്യല്‍ എന്‍.ഡി.പി. എസ് കോടതിയില്‍ ഹാജരാക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍