വിംസ് മെഡിക്കല്‍ കോളേജ് വിദഗ്ധ സമിതി സന്ദര്‍ശിക്കും
കല്‍പ്പറ്റ:വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ജൂലൈ 9 വ്യാഴാഴ്ച വിദഗ്ധ സമിതി ആശുപത്രി സന്ദര്‍ശിക്കും. ഡോക്ടര്‍ ആസാദ് മൂപ്പന് സര്‍ക്കാരിന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വിദഗ്ധ സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രി സന്ദര്‍ശിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയില്‍ നിന്നും 250 കോടിയുടെ ചാരിറ്റി ഫണ്ട് ആസാദ് മൂപ്പന് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍