വിദ്യാവനം പദ്ധതി ഉദ്ഘാടനം ചെയ്തു
പുല്‍പ്പള്ളി: കേരളാ വനംവന്യജീവിവകുപ്പിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലയില്‍ വിദ്യായാലയങ്ങളില് ആരംഭിച്ച വിദ്യാവനം 2020 ന്റെ വയനാട് ജില്ലാതല തൈനടിലിന്റെ ഉദ്ഘാടനം സാമൂഹ്യ വനവത്കരണ വിഭാഗം വയനാടിന്റെയും സോഷ്യല്‍ ഫോറസ്ട്രി റെയിഞ്ച് സുല്‍ത്താന്‍ ബത്തേരിയുടെയും സഹകരണത്തോടെ കല്ലുവയല്‍ ജയശ്രീ ഹൈസ്കൂളില്‍ അഡീഷണല്‍ പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രറി പ്രതീപ് കുമാര്‍ ഐഎഫ്എസ് നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍,ഗ്രാമപഞ്ചായത്ത് അംഗം രമേശന് ,ഹെഡ്മാസ്റ്റര് ഗോവിന്ദന്‍ക്കുട്ടി,തൃദീപ് കുമാര്‍, എം.ഡി.ഹരിലാല്‍, ചന്ദ്രബാബു, ഷാജി പനച്ചിക്കല്‍, എം.ബി.ബാബു എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍