പുഴയില്‍ മാലിന്യം തള്ളിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണം:എസ്.എഫ്.ഐ

തലപ്പുഴ:തലപ്പുഴ കാട്ടേരിക്കുന്ന് പാലത്തിന് സമീപത്തായി രാത്രിയുടെ മറവില്‍ പുഴയില്‍ മത്സ്യത്തിന്റെ അവശിഷ്ടങ്ങള്‍ അടക്കമുള്ള മാലിന്യങ്ങള്‍ തള്ളിയ സാമൂഹ്യ വിരുദ്ധരെ കണ്ടെത്തണമെന്ന് എസ്.എഫ്.ഐ തലപ്പുഴ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.പലരും കുടിവെള്ളത്തിനായും മറ്റും ആശ്രയിക്കുന്ന തെളിനീര്‍ പുഴയാണ് തലപ്പുഴയിലേത്.കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രളയത്തില്‍ അടിഞ്ഞ് കൂടിയ മാലിന്യങ്ങളടക്കം നീക്കം ചെയ്തത്.എന്നാല്‍ ശേഷം തലപ്പുഴയിലും സമീപ പ്രദേശങ്ങളിലുമൊക്കെയായായി സാമൂഹ്യ വിരുദ്ധര്‍ പ്ലാസ്റ്റിക്ക്,സ്‌നഗ്ഗി മത്സ്യ മാലിന്യം അടക്കമുള്ള വേസ്റ്റ് നിരന്തരം പുഴയില്‍ തള്ളുന്നതായും,ഇത്തരക്കാരെ കണ്ടെത്തി അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും എസ്.എഫ്.ഐ ലോക്കല്‍ കമ്മിറ്റി പ്രസിഡന്റ് മുഹ്‌സിന്‍ എ.പി സെക്രട്ടറി ഷിനാസ് വിബി എന്നിവര്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍