യൂത്ത് കോണ്‍ഗ്രസ് പ്രതീകാത്മക ബന്ദ് നടത്തി
ബത്തേരി: പെട്രോള്‍ ഡീസല്‍ വിലയിലെ തീവെട്ടികൊള്ളക്കെതിരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സുല്‍ത്താന്‍ ബത്തേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതികാത്മക പകല്ബന്ദ് സൃഷ്ടിച്ചു.ക്രൂഡോയില്‍വില കുത്തനെ താഴ്ന്നിട്ടും എണ്ണവില കൂട്ടാന്‍ എണ്ണകമ്പനികള്‍ക്ക് കുടപിടിക്കുന്ന കേന്ദ്ര സര്‍ക്കാരും അതിന് കൂട്ട്നില്ക്കുന്ന സംസ്ഥാന സര്‍ക്കാരുമാണ് രാജ്യത്തെ ജനങ്ങളെ ഭരിച്ചു കൊണ്ടിരിക്കുന്നതെന്ന് സമരം ഉത്ഘാടനം ചെയ്തുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത് പറഞ്ഞു. ജില്ലാ പ്രസിഡന്റ് സംഷദ് മരക്കാര്‍, നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ്, അമല്‍ ജോയ്, ലയണല്‍ മാത്യു, അഫ്സല് ചീരാല്‍, സുജിത് പി.എം, നിഖില്‍ തോമസ്, യൂനസ് അലി, സുമേഷ് കോളിയാടി, രാഹുല്‍ ചീരാല്‍, റിനു ജോണ്‍, ഷമീര്‍ മാണിക്യം, വൈ. രഞ്ജിത്, ജിത്തു ജിതിന്, അനുമോദ് കുമാര്‍, മനു ജോയ്, ശ്രീഹരി ശ്രീനിവാസന് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍