ധനസഹായം കൈമാറി
പുല്‍പ്പള്ളി:കഴിഞ്ഞ വര്‍ഷം അമ്പലവയലില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടത്തില്‍പെട്ട് മരിച്ച ഇരുളം ചുണ്ടകൊല്ലി പതിയില്‍ വേലായുധന്റെ മകന് അനൂപിന്റെ കുടുംബത്തിന് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച രണ്ടുലക്ഷം രൂപ പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുക്മിണി സുബ്രഹ്മണ്യന് കൈമാറി.പനമരം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ബിജു, ജില്ലാ പട്ടികജാതി ഉപദേശകസമിതി അംഗം ഒ.കെ മണി,പൂതാടി പഞ്ചായത്ത് അംഗം ടി ആര്.രവി തുടങ്ങിയവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍