വയോധികന് കൈത്താങ്ങായി ജില്ലാ പെയിന്‍ ആന്റ് പാലിയേറ്റീവ് കോഓഡിനേഷന്‍ കമ്മറ്റി.
പനമരം:2018ലെ പ്രളയത്തില്‍ കാലിന് അണുബാധയുണ്ടായി രണ്ടു കാലും മുറിച്ചു മാറ്റപ്പെട്ട പൊഴുതന സ്വദേശിയും ഇപ്പോള്‍ പനമരം പ്യൂപ്പിള്‍സ് വിലേജിലെ താമസക്കാരനുമായ മമ്മൂട്ടിക്കക്ക് ജീവിതോപാധിക്കായി ഒരു പെട്ടിക്കട നല്കി മാതൃകയാവുകയാണ് പെയിന്‍ & പാലിയേറ്റീവ് പ്രവര്‍ത്തകര്‍.ഇദ്ദേഹത്തിന് പെട്ടിക്കട വാങ്ങിക്കുന്നതിനുള്ള തുക സംഭാവന ചെയ്ത ജനമൈത്രി പോലീസ് ജില്ലാ അസി.നോഡല്‍ ഓഫീസറും വനിതാ സെല്‍ എസ്.ഐയുമായ ശ്രീകുമാരി പീപ്പ്ള്‍സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ വെച്ച് കടയുടെ താക്കോല്‍ കൈമാറി. പാലിയേറ്റീവ് കോഓഡിനേഷന്‍ കമ്മറ്റി ജില്ലാ ചെയര്മാന് അസൈനാര്‍ പനമരം അദ്ധ്യക്ഷനായിരുന്നു. കൂടാതെ മറ്റു ചിലവിലേക്കുള്ള തുകയും നല്കി. ചാരിറ്റി പ്രവര്‍ത്തകനായ പ്രകാശ് പ്രാസ്കോ ആശംസ അര്‍പ്പിച്ചു. പനമരം യൂണിറ്റ് ജ.സെക്രട്ടറി മനോജ്, വനിതാ വിംഗ് ജോ. സെക്രട്ടറി ഷര്‍മിന, ട്രഷറര്‍ ജമീല , റുക്കിയ, ഹക്കീം, വിഷ്ണു,സെക്കണ്ടറി പാലിയേറ്റീവ് നേഴ്സ് റോബിന്, ഫിസിയോ തെറാപ്പിസ്റ്റ് സ്റ്റഫി,കമ്മ്യൂണിറ്റി നേഴ്സ് ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍