പനമരം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് രാജിവെക്കണം:കോണ്‍ഗ്രസ്
പനമരം:പനമരം ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റ് നടത്തിയ സാമ്പത്തിക തിരിമറി ഔദ്യോഗികമായി പുറത്തുവന്ന സ്ഥിതിക്ക് ആ സ്ഥാനം രാജിവെച്ച് കര്‍ഷകരോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അഞ്ചുകുന്ന്, പനമരം മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.ഡിഡി യുടെ റിപ്പോര്‍ട്ടിലാണ് പ്രസിഡന്റ് പ്രസിഡന്റ് സാമ്പത്തിക തിരിമറി നടത്തിയതായി പുറത്തുവന്നതെന്നും സിപിഎം പാര്‍ട്ടിയും പ്രസിഡന്റും തമ്മിലുള്ള കൂട്ടുകച്ചവടമാണ് പുറത്തുവന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പാവപെട്ട ക്ഷീരകര്‍ഷകരുടെ വിതരണം ചെയ്യേണ്ട ഇന്‍സന്റീവ് പോലും നല്‍കാതെ സൊസൈറ്റിയെ തകര്‍ക്കുന്ന നിലപാടിലേക്ക് പോകുന്ന സിപിഎം നേതൃത്വം നല്കുന്ന സൊസൈറ്റി ഭരണത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.മണ്ഡലം പ്രസിഡന്റുമാരായ ബെന്നി അരിഞ്ചേര്‍മല,സിനോ പാറക്കാലായില്‍,സൊസൈറ്റി ഡയറക്ടര്‍മാരായ ഒ.എം ജോര്‍ജ്, ജോസഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍