സ്വതന്ത്ര കര്‍ഷക സംഘം ഡിഎഫ്ഒ ഓഫീസിലേക്ക് ധര്‍ണ്ണ നടത്തി.
ബത്തേരി:സ്വതന്ത്ര കര്‍ഷക സംഘം സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസിന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.കര്‍ഷകരുടെ പേരില്‍ എടുത്ത കള്ളക്കേസ് പിന്‍വലിക്കുക,വന്യമൃഗ ശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കുക,കാടും നാടും വേര്‍തിരിക്കുക,വന്യമൃഗങ്ങള്‍ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം ഇരട്ടിയാകുക,റെയില്‍വേ ഫെന്‍സിങ് കാര്യക്ഷമമാക്കുക,വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപെട്ടവര്‍ക്ക് നഷ്ട പരിഹാരം നല്‍കുക,കൃഷിയിടങ്ങള്‍ ഇറങ്ങുന്ന പന്നികളെ നശിപ്പിക്കാനുള്ള അവകാശം കര്‍ഷകര്‍ക്ക് നല്‍കുക,റോഡുകളില്‍ ഹമ്പ് നിര്‍മ്മിക്കാനുള്ള വനം വകുപ്പ് തീരുമാനം റദ്ദ് ചെയ്യുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ടാണ് ഡിഎഫ്ഒ ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ നടത്തിയത്.നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് പി.പി അയ്യൂബ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം മണ്ഡലം കര്‍ഷക സംഘം പ്രസിഡന്റ് ലത്തീഫ് പി കെ അധ്യക്ഷത വഹിച്ചു.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി കെ നൂറുദ്ധീന്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് ഹസൈനാര്‍ ഹാജി,ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ അസീസ്,ബാവ ചീരാല്‍,ഹംസഹാജി കല്ലിടുമ്പന്‍, എം എ ഉസ്മാന്,അസീസ് വേങ്ങൂര്‍,ഗഫൂര്‍ ഓടപ്പൊള്ളം എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം തൈതൊടി സ്വാഗതവും ഖാലിദ് വേങ്ങൂര്‍ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍