OPEN NEWSER

Saturday 19. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എസ്.എഫ്.ഐ യുടെ മുട്ടുകുത്തി പ്രതിഷേധം നടത്തി

  • S.Batheri
23 Jun 2020

ബത്തേരി:വര്‍ണ്ണവെറിക്കും ജാതീയ അതിക്രമങ്ങള്‍ക്കുമെതിരെ സന്ദേശമുയര്‍ത്തി എസ്എഫ്‌ഐ രാജ്യവ്യാപകമായി സംഘടിപ്പിച്ച മുട്ടുകുത്തി പ്രതിഷേധത്തിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഏരിയാ ലോക്കല്‍ കേന്ദ്രങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.യുഎസ്എയിലെ വംശീയ ആക്രമണത്തിനെതിരെ ലോകമെമ്പാടും ആളുകള്‍ തെരുവിലിറങ്ങുമ്പോള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചാണ് എസ് എഫ് ഐ പ്രതിഷേധം.വംശീയതയുടെ ചരിത്രത്തിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകവും ഇന്ത്യയില്‍ തൊഴിലാളിവര്‍ഗം ജാതിയുടെയും മതത്തിന്റെയും പേരില്‍ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നു. 

ബത്തേരി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടി എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസണ്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ബത്തേരി ഏരിയാ പ്രസിഡന്റ് റിയാസ് മുഹമ്മദ് അധ്യക്ഷനായി ജില്ലാ പ്രസിഡന്റ് അജ്‌നാസ് അഹമ്മദ് ,ഏരിയാ സെക്രട്ടറി വിനീഷ് കുമാര്‍, പി സി നിഖില്‍, അഖില്‍ എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കൂളിലെ റാഗിങ്; ആറുപേര്‍ക്ക് സസ്‌പെന്‍ഷന്‍
  • പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി; നീലിയും കുടുംബവും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
  • ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാര്‍ക്ക് പുതിയ വില്ലേജില്‍ വീട് ഒരുക്കും ;13 കുടുംബങ്ങളിലെ 57 പേര്‍ക്ക് സ്വപ്നഭവനം ഒരുങ്ങും
  • കര്‍ഷക കടാശ്വാസ കമ്മീഷന്‍ അദാലത്ത്; 2.30 കോടി അനുവദിച്ചു; കടാശ്വാസം 284 പേര്‍ക്ക്
  • വയനാട് ജില്ലാ ഹോമിയോ ആശുപത്രിയ്ക്ക് ആയുഷ് കായകല്‍പ്പ് പുരസ്‌കാരം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംങ്ങിനിരയാക്കിയ സംഭവം: അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു
  • ബാണാസുര അണക്കെട്ടില്‍ റെഡ് അലര്‍ട്ട്.
  • യുവാവിനെ മാരകായുധം കൊണ്ട് പരിക്കേല്‍പ്പിച്ച സംഭവം: ഒളിവിലായിരുന്ന ഒരാള്‍ കൂടി അറസ്റ്റില്‍
  • വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട്; ജാഗ്രത പാലിക്കണം
  • കടമാന്‍തോട് പദ്ധതി; അനുകൂലിച്ചും എതിര്‍ത്തും ജനം.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show