പാടിച്ചിറ മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
പുല്‍പ്പള്ളി:പാടിച്ചിറ മൃഗാശുപത്രിയില്‍ കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്ന കാലിത്തീറ്റ വിതരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ ചെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും മറ്റു ജനപ്രതിനിധികളെയും അപമാനിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാടിച്ചിറ മൃഗാശുപത്രിയിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ലിസി സാബു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.മേഴ്സി ബെന്നി അധ്യക്ഷത വഹിച്ചു.പത്മകുമാരി, ഗിരിജാ കൃഷ്ണന്,ബീന ജോസ് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍