നരഭോജി കടുവക്കായി തിരച്ചില്‍ നടത്തി
പുല്‍പ്പള്ളി:പുല്‍പ്പള്ളി കതവക്കുന്നില്‍ യുവാവിനെ ആക്രമിച്ചു കൊന്ന നരഭോജിയായ കടുവയെ കണ്ടെത്തുന്നതിനായി വനം വകുപ്പിന്റെ നേതൃത്വത്തില്‍ ബസവന്‍കൊല്ലി മുതല്‍ കല്ലുവയല്‍ വരെയുള്ള ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തി.ചെതലയം,കല്‍പ്പറ്റ,മേപ്പാടി തുടങ്ങിയ റേഞ്ചുകളിലെ നൂറോളം വനപാലകരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.കൂടും,ക്യാമറയും സ്ഥാപിച്ചിട്ടും കടുവയെ പിടികൂടാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്.സൗത്ത് വയനാട് ഡിഎഫ്ഒ പി. രഞ്ജിത്ത് കുമാര്‍, റേഞ്ച് ഓഫീസര്‍ ശശി കുമാര്‍, സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നെയ്ക്കുപ്പ വനമേഖലയില്‍ രാവിലെ ഒന്‍പതു മണിയോടെയാണ് തിരച്ചില്‍ ആരംഭിച്ചത്. വൈകിട്ടോടെ തിരച്ചില്‍ അവസാനിപ്പിച്ചു. തിരച്ചിലില്‍ കടുവയെ കണ്ടെത്താന്‍ ആയില്ല. വരും ദിവസങ്ങളില്‍ പ്രദേശത്തെ ജനവാസ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ പട്രാളിങ് ശക്തമാക്കാനാണ് വന വകുപ്പിന്റെ തീരുമാനം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍