വന്യമൃഗശല്ല്യത്തിനെതിരെ കാര്‍ഷിക പുരോഗമന സമിതി ഉപവസിക്കും
ബത്തേരി:വയനാട് ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കാര്‍ഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 25 വ്യാഴാഴ്ച ബത്തേരിയില്‍ ഉപവാസ സമരം നടത്തുമെന്ന് കെ.പി.എസ് സംസ്ഥാന ചെയര്മാന് പി.എം ജോയി,ഡോ.പി ലക്ഷ്മണന് മാസ്റ്റര്‍,ഗഫൂര്‍ വെണ്ണിയോട്,ടി.പി.ശശി എന്നിവര്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.രണ്ടാംഘട്ടത്തില്‍ സംസ്ഥാന ചെയര്മാന് നേതൃത്വം നല്കുന്ന സംസ്ഥാന തല ജാഥയും,തിരുവനന്തപുരം സിക്രട്ടറിയേറ്റ് പടിക്കല്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ക്ക് ഇരയായ കുടുംബങ്ങളെയടക്കം പങ്കെടുപ്പിച്ചു കൊണ്ട് ഉപവസിക്കുമെന്നും ഇവര്‍ പറഞ്ഞു.25 ന് ബത്തേരിയില്‍ നടക്കുന്ന ഉപവാസത്തില്‍ ഇന്‍ഫാം ദേശീയ രക്ഷാധികാരി ബിഷപ്പ് ഡോ.റെമി ജോസ് ഇഞ്ചനാനിയില്‍,കെ.സി.ബി.സി സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ.ജോസഫ് മാര്‍ തോമസ്,മാനന്തവാടി രൂപത ബിഷപ്പ് ഡോ.ജോസ് പെരുന്നേടം,ഐ.സി.ബാലകൃഷ്ണന് എം.എല്‍.എ. ബത്തേരി മുന്‍സിപ്പല്‍ ചെയര്മാന് ടി.എല്‍ സാബു.ഡബ്ല്യുഎംഒ ജനറല്‍ സെക്രട്ടറി മുഹമ്മദ് ജമാല്‍ സാഹിബ്,മഹാഗണപതി ക്ഷേത്രം പ്രസിഡണ്ട് കെ.ജി ഗോപാലപ്പിള്ള,സുന്നീ മഹല്ല് ഫെഡറേഷന് ഭാരവാഹി ഹാരിസ് ബാഖവി കമ്പളക്കാട് എന്നിവര്‍ സംബന്ധിക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍