വേറിട്ട സമരവുമായി യൂത്ത് കോണ്‍ഗ്രസ്
ബത്തേരി:പെട്രോള്‍ ഡീസല്‍ വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതീകാത്മ കാളവണ്ടി സമരം സംഘടിപ്പിച്ചു.കൊറോണ കാലത്ത് ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പെട്രോള്‍ ഡീസല്‍ വില കൂട്ടി ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്ന് സമരം ഫ്ളാഗ് ഓഫ് ചെയ്തു കൊണ്ട് കെപിസിസി വൈസ് പ്രസിഡന്റ് റോസക്കുട്ടി ടീച്ചര്‍ ആവശ്യപ്പെട്ടു. കൊറോണ ഭീഷണിയും സാമ്പത്തിക തകര്‍ച്ചയും മൂലം നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് സര്‍ക്കാര്‍ തയാറാവണം.കാളവണ്ടി യുഗത്തിലേക് ഈ നാടിനെയും നാട്ടുകാരെയും തിരിച്ചു കൊണ്ടു പോവാനുള്ള ശ്രമം അപലപനീയമാണ്. നിയോജക മണ്ഡലം പ്രസിഡന്റ് സിറില്‍ ജോസ്, സംസ്ഥാന സെക്രട്ടറി എം കെ ഇന്ദ്രജിത്, അമല്‍ ജോയ്, ലയണല്‍ മാത്യു, സിജു പൗലോസ്, അഫ്സല് ചീരാല്‍, സുജിത് ു,യൂനസ് അലി, നിഖില്‍ തോമസ്, സുമേഷ് കോളിയാടി, അനീഷ് കേണിച്ചിറ, മാത്യു കൂവയില്‍, അനീഷ് റാട്ടക്കുണ്ട്, രാഹുല്‍ ചീരാല്‍, ശ്രീഹരി,ബൈജു വാഴയില്‍,രഞ്ജിത്,ജിത്തു ജിതിന്,മനു ജോയ്, രാഹുല്എന്നിവര് നേതൃത്വം നല്കി..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍