കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ:കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.കല്‍പ്പറ്റ വെള്ളാരംകുന്നില്‍ ഇന്ന് വെളുപ്പിന് മൂന്നേമുക്കാലോടെ യാണ് സംഭവം. എറണാകുളത്തു നിന്നും അമ്പലവയലിലേക്ക് ടാക്‌സി കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് അപകടത്തില്‍ പെട്ടത്. പരിക്ക് പറ്റിയ സവിത (31) , സഞ്ജയ് (19), എന്നിവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കല്‍പ്പറ്റ അഗ്‌നി രക്ഷാ സേനയുടെ ആംബുലന്‍സിലാണ് പരിക്ക് പറ്റിയവരെ ആശുപത്രിയിലെത്തിച്ചത്. ഏകദേശം പത്തടി താഴ്ചയുള്ള തോട്ടത്തിലേക്കാണ് വാഹനം മറിഞ്ഞത്. അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ടി.പി. രാമചന്ദ്രന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ ഐ.ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍