OPEN NEWSER

Friday 25. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

റോഡുകള്‍ തടസ്സപ്പെടുത്താനുള്ള നീക്കത്തിനെതിരെ വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്.

  • S.Batheri
15 Jun 2020

പുല്‍പ്പള്ളി:ബത്തേരി പുല്‍പ്പള്ളി റോഡ് അടക്കം വനത്തിലൂടെ കടന്നു പോകുന്ന 4 ഹൈവേകളില്‍ ഹമ്പുകള്‍ ഉണ്ടാക്കി യാത്ര തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്ന വനം വകുപ്പിന്റെ നീക്കത്തിനെതിരെ  വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്ത് ഭാവി സമരപരിപാടികള്‍ ആലോചിക്കും.ജില്ലാ കലക്ടര്‍ക്കടക്കം പരാതിയും നല്‍കും.പ്രശ്‌ന പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പുല്‍പ്പള്ളി യുണിറ്റ് പ്രസിഡണ്ട് മാത്യു മത്തായി ആതിര ,സെക്രട്ടറി കെ.എസ്. അജിമോന്‍ എന്നിവര്‍ പറഞ്ഞു.

 

 വന്യമൃഗങ്ങളെ സംരക്ഷിക്കാനെന്ന പേരില്‍ കുടിയേറ്റ കാലംമുതല്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജില്ലയിലെ തന്നെ ഏറ്റവും നല്ല റോഡുകളിലൊന്നായ ബത്തേരി പുല്‍പ്പള്ളി റോഡില്‍ ഹംപുകള്‍ സ്ഥാപിച്ച് തടസ്സപ്പെടുത്താന്‍ ഉള്ള നടപടികളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്‍മാറണം. ചില രഹസ്യ അജണ്ടകളുടെ പേരില്‍ കുടിയേറ്റ ജനതയുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കാനും, ക്രമേണ റോഡ് അടച്ചുപൂട്ടാനുമുള്ള നീക്കമാണിതെന്നും ആരോപിച്ചു. മുഴുവന്‍ സാമൂഹ്യരാഷ്ട്രീയയുവജന പ്രസ്ഥാനങ്ങളുടെയും, പൊതുസമൂഹത്തിന്റെയുംപിന്തുണയോടു കൂടി പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിയമനടപടികളില്‍ വീഴ്ച: ആനക്കൊമ്പ് കേസിലെ പ്രതികളെ കോടതി വെറുതെവിട്ടു
  • വയനാട് ജില്ലയിലെ ക്വാറികള്‍, സാഹസിക ടൂറിസം സെന്ററുകള്‍, ട്രക്കിങ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവ്
  • പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി
  • പോളിങ് സ്‌റ്റേഷനുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
  • പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിന് തടവും പിഴയും; സംഭവശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതിയെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രകാരമാണ് പിടികൂടിയത്
  • സിപിഐഎം വിപുലീകൃത വയനാട് ജില്ലാ കമ്മിറ്റി 28,29 തീയതികളില്‍
  • വയനാടിനെ ആയുര്‍വേദ കേന്ദ്രമാക്കാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍
  • സ്ഥിരം കഞ്ചാവ് വില്‍പ്പനക്കാരന്‍ പോലീസിന്റെ പിടിയില്‍ ; ഇയാളില്‍ നിന്ന് കഞ്ചാവും സിപ് ലോക്ക് കവറുകളും പണവും പിടിച്ചെടുത്തു
  • പൊതുജനാരോഗ്യ സംരക്ഷണം: സംയോജിത ഇടപെടലൊരുക്കാന്‍ ആരോഗ്യവകുപ്പ്
  • പോഷന്‍ ട്രാക്കറില്‍ ഗുണഭോക്താക്കളെ ചേര്‍ക്കുന്നതിലെ തടസ്സം അങ്കണവാടി മുഖേനയുള്ള പോഷകാഹാരവിതരണത്തെ ബാധിക്കുന്നു: ഭക്ഷ്യ കമ്മീഷന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show