കാലിത്തീറ്റ വിതരണം ചെയ്തു
പുല്‍പ്പള്ളി:കേരള സംസ്ഥാന സര്‍ക്കാരും മൃഗസംരക്ഷണ വകുപ്പും കോവിഡ് 19 അനുബന്ധിച്ച് ക്വാറന്റൈനില്‍ കഴിയുന്ന ക്ഷീര കര്‍ഷകര്‍ക്ക് ഒരു കൈത്താങ് എന്നനിലയില്‍ നല്കുന്ന കാലിത്തീറ്റ വിതരണം പാടിച്ചിറ മൃഗാശുപത്രിയില്‍ മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി ഉത്ഘാടനം ചെയ്തു.മൃഗ സംരക്ഷണ ക്ഷീര വികസന ചെയര്മാന് വിന്‍സെന്റ് ചങ്ങനാമഠത്തില്‍ അധ്യക്ഷത വഹിച്ചു.ഒരു കറവ പശുവിന് 50 കിലോഗ്രാം വീതമുള്ള എലൈറ്റ് കാലിത്തീറ്റയാണ് നല്‍കിയത്.വെറ്ററിനറി സര്ജന് ഡോക്ടര്‍ ലക്ഷ്മി അരവിന്ദ് നന്ദി പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍