പുല്‍പ്പള്ളി ടൗണ്‍ ശുചീകരിച്ചു
പുല്‍പ്പള്ളി:കരിമം നമ്മുടെ പുല്‍പ്പള്ളി ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുല്പള്ളി പഞ്ചായത്തിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും പോലീസിന്റെയും ഫയര്‍ ഫോഴ്സിന്റെയും പഞ്ചായത്ത് ഹരിത കര്‍മ്മസേനയുടെയും ജെസിഐയുടെയും സഹകരണത്തോടെ പുല്‍പ്പള്ളി ടൗണ്‍ ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് നിര്‍വഹിച്ചു.പുല്പള്ളി സബ് ഇന്‍സ്പെക്ടര്‍ അജീഷ് ആശംസ അര്‍പ്പിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് മാത്യു മത്തായി ആതിര, കരിമംനമ്മുടെ പുല്പള്ളി ഫേസ്ബുക്ക് കൂട്ടായ്മ അഡ്മിന് ബിജു ജോണ്‍, പുല്‍പ്പള്ളി ലിഫ്റ്റ് അപ്പ് ക്യാമ്പയിന് കോര്‍ഡിനേറ്റര്‍ ശരത് കൃഷ്ണന്,ജൂണ്‍ 7 പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അഭിലാഷ് മേനോന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍