ആദിവാസി ക്ഷേമസമിതി മാര്‍ച്ചും ധര്‍ണ്ണയും നടത്തി
പുല്‍പ്പള്ളി:ആദിവാസികളുടെ കൈവശഭൂമിക്ക് പട്ടയം നല്‍കുക,നിര്‍ത്തിവെച്ച ഫണ്ട് വിതരണം പുനരാംഭിക്കുക,സമ്പൂര്‍ണ്ണ ഭവനപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യം ഉന്നയിച്ച് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ പുല്‍പ്പള്ളി പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും,ധര്‍ണ്ണയും നടത്തി.ആദിവാസി ക്ഷേമസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എ ശങ്കരന് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.കേന്ദ്ര സര്‍ക്കാര്‍ ആദിവാസി സമൂഹത്തെ അവഗണിക്കുന്ന സമീപനമാണ് തുടരുന്നതെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് എ.കെ.എസ് നേതൃത്വം നല്‍കുമെന്നുംഅദ്ദേഹം പറഞ്ഞു.മോഹന്‍ അധ്യക്ഷത വഹിച്ചു.കെ.ആര്.രമേശ്, ഷിബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍