പശുവിനെ കടുവ ആക്രമിച്ചുകൊന്നു
ചെതലയം:കുപ്പാടി വനമേഖലയില്‍പ്പെട്ട ചെതലയം ആറാം മൈല്‍ പുത്തന്നൂരന് രാമചന്ദ്രന്റെ മൂന്ന് വയസ്സുള്ള പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.പശുവിനെവനം മേഖലയോട് ചേര്‍ന്ന പ്രദേശത്ത് മേയാന്‍ വിട്ടതായിരുന്നു . കടുവ പശുവിനെ പിടിച്ചയുടന്‍ രാമചന്ദ്രന് സ്ഥലത്തെത്തി ബഹളം വെച്ച് പുറകെ ഓടിയതിനെ തുടര്‍ന്ന് പശുവിനെ ഉപേക്ഷിച്ച് കടുവ വനത്തിലേക്ക് ഓടിമറിയുകയായിരുന്നു. പശുവിനെ അമ്പത് മീറ്ററോളം കടുവ കടിച്ചു വലിച്ച് ഓടിയതായി രാമചന്ദ്രന് പറയുന്നു. വനപാലകര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍