OPEN NEWSER

Friday 04. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വര്‍ഷകാലത്തെ അത്യാഹിതങ്ങള്‍ നേരിടാനായി  ജാഗ്രതാ സംഘങ്ങള്‍ രൂപീകരിക്കും

  • Kalpetta
02 Jun 2020

 

വര്‍ഷകാലത്തെ അത്യാഹിതങ്ങള്‍ നേരിടാനായി ജില്ലയില്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ജാഗ്രതാ സംഘങ്ങള്‍ രൂപീകരിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.  മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിളിച്ചു ചേര്‍ത്ത സന്നദ്ധ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം.  യോത്തില്‍ ജില്ലാ പൊലീസ് മേധാവി ആര്‍.ഇളങ്കോ സന്നിഹിതനായിരുന്നു. സന്നദ്ധ സംഘടനകള്‍ നീതി അയോഗില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.  മികച്ച പ്രവര്‍ത്തനം പരിഗണിച്ചുകൊണ്ട് മാതൃ സംഘടനയെ തീരുമാനിക്കും.  മഴക്കാല രക്ഷാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംഘടനകള്‍ക്ക് അത്യാവശ്യ സാധന സാമഗ്രികള്‍ ലഭ്യമാക്കും.

കോവിഡിന്റെ പശ്ചാത്തലത്തില്‍ രോഗ വ്യാപന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ നടപടികളാണ് ജില്ലാഭരണകൂടം ആസൂത്രണം ചെയ്തിട്ടുള്ളത്.  മുന്‍ വര്‍ഷങ്ങളില്‍ പ്രളയ ബാധിതമായ പ്രദേശങ്ങളുടെയും ക്യാമ്പുകളില്‍ കഴിഞ്ഞവരുടെയും പട്ടിക താലൂക്ക് അടിസ്ഥാനത്തില്‍ സമാഹരിക്കുന്നുണ്ട്.  ബന്ധു ഗൃഹങ്ങളിലേക്ക് മാറി താമസിക്കാന്‍ സന്നദ്ധതയുള്ളവരുടെ പട്ടികയും തയ്യാറാക്കുന്നുണ്ട്.  ക്യാമ്പുകള്‍ തുടങ്ങുകയാണെങ്കില്‍ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് സാമൂഹിക അകലം പാലിച്ചുകൊണ്ടാവും പ്രവര്‍ത്തിക്കുക.  

ദേശീയ ദുരന്ത നിവാരണ സേനയുടെ ടീമിനെ ജില്ലയ്ക്കായി അനുവദിച്ചിട്ടുണ്ട്.  ഫയര്‍ഫോഴ്‌സ്, പൊലീസ് എന്നിവയുടെ സംഘങ്ങളും ദുരന്തരക്ഷാ പ്രവര്‍ത്തനങ്ങളിലും ആവശ്യമായ മറ്റ് മേഖലകളിലും പ്രവര്‍ത്തനത്തിനുണ്ടാവും.  പൊലീസിന്റെ ടീമിന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ പരിശീലനം ലഭ്യമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു.  പൊലീസ് സ്‌റ്റേഷനുകള്‍  കേന്ദ്രീകരിച്ച് 16 അംഗങ്ങളടങ്ങിയ നാല് നന്നദ്ധ സംഘടനകള്‍ സജ്ജമായി ഉണ്ടാകും.  ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.ഡി.എം.ന്റെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ ഇ.മുഹമ്മദ് യൂസഫ്, ഡെപ്യൂട്ടി കളക്ടര്‍ (ദുരന്ത നിവാരണം) കെ.അജീഷ് എന്നിവരും യോഗത്തില്‍പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എട്ട് ലിറ്റര്‍ ചാരായവും, 45 ലിറ്റര്‍ വാഷും പിടികൂടി
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • സിപിഐ വയനാട് ജില്ലാ സമ്മേളനം നാളെ ആരംഭിക്കും
  • കൊട്ടിയൂര്‍ ഉത്സവം; കര്‍ണാടക ഭക്തരുടെ കുത്തൊഴുക്ക് ;വൈശാഖോത്സവം നാളെ സമാപിക്കും
  • ജീവിതയാത്രയില്‍ പാതിയില്‍ മടങ്ങിയ ഷീജയ്ക്ക് നാടിന്റെ യാത്രാമൊഴി
  • വിദ്യാകിരണം: വയനാട് ജില്ലയിലെ 63% സ്‌കൂളുകളില്‍ ഭൗതിക സൗകര്യവികസനം പൂര്‍ത്തിയായി;സെപ്റ്റംബറോടെ ലക്ഷ്യമിടുന്നത് 72 %
  • സംസ്ഥാനത്ത് മഴ തുടരും; വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show