യാതൊരു മാനദണ്ഡവുമില്ലാതെ വര്‍ദ്ധിപ്പിച്ച കോഴി വില കുറയ്ക്കണം:ബി.ജെ.പി
മാനന്തവാടി:യാതൊരു മാനദണ്ഡവുമില്ലാതെ വര്‍ദ്ധിപ്പിച്ച കോഴി വില കുറക്കണമെന്ന് ബി.ജെ.പി മാനന്തവാടി മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.ഒരാഴ്ച മുന്‍പ് 165 രൂപയായിരുന്ന കോഴി വില അറുപത് രൂപ വര്‍ദ്ധിപ്പിച്ച് 225 രൂപക്കാണ് ഇപ്പോള്‍ വില്‍പ്പന നടത്തുന്നത്. വയനാട് ജില്ലയിലെ സമീപ ജില്ലകളിലെ അടുത്ത സ്ഥലങ്ങളില്‍ 160 രൂപയാണ് കോഴിയിറച്ചി വില.കൊറോണക്കാലത്തിന്റെ ഈ സാഹചര്യത്തില്‍ അനിയന്ത്രിതമായി കോഴി വില വര്‍ദ്ധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വര്‍ദ്ധിപ്പിച്ച തുക കുറക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍