OPEN NEWSER

Sunday 18. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എല്‍ഡിഎഫിന്റെ നാല് വര്‍ഷങ്ങള്‍  ജനങ്ങളെ വഞ്ചിച്ച കാലഘട്ടം:കെ സി റോസക്കുട്ടി ടീച്ചര്‍

  • S.Batheri
25 May 2020

 

ബത്തേരി:കേരളത്തിനായി ഒരു വലിയ പ്രൊജക്റ്റ് പോലും പ്രഖ്യാപിച്ച് തുടങ്ങാന്‍ കഴിയാത്ത സര്‍ക്കാരാണ് കഴിഞ്ഞ നാലുവര്‍ഷം കേരളം ഭരിച്ച ഇടതുസര്‍ക്കാരെന്ന് കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചര്‍.കേരള പ്രദേശ് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഹ്വാന പ്രകാരംകേരളത്തിലങ്ങോളമിങ്ങോളം ബൂത്ത്കളില്‍ നടക്കുന്ന വഞ്ചനദിനത്തിന്റെ ഭാഗമായി സുല്‍ത്താന്‍ബത്തേരി നൂറ്റിപ്പതിനാറാം ബൂത്ത് കമ്മിറ്റിബത്തേരി ഗാന്ധി ജംഗ്ഷനില്‍ സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. കഴിഞ്ഞ യുഡിഎഫ് ഗവണ്‍മെന്റ് തുടങ്ങിപൂര്‍ത്തീകരിച്ച വന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് നിര്‍വ്യതി അടയുക എന്നത് മാത്രമാണ് നമ്മള്‍ കണ്ടത് .പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല . യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത തൊഴില്‍ നല്‍കാതെ അവരെ വഞ്ചിച്ചു. വയനാടിനെ ബാധിക്കുന്ന വയനാട് പാക്കേജ് ,വയനാട് റെയില്‍വേ ,പ്രളയ പുനരധിവാസം, രാത്രി യാത്ര ഗതാഗതക്കുരുക്ക്, എന്നിവയിലുള്ള സജീവ ഇടപെടല്‍ ഇനിയും ഈ ഗവണ്‍മെന്റില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല  സൗജന്യമായി ഭൂമി ലഭിച്ചിട്ടും വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ സാധിച്ചിട്ടില്ല. അഴിമതി നടത്താന്‍ ഗവണ്‍മെന്റ് പണമുപയോഗിച്ച് മറ്റൊരു സ്ഥലം കണ്ടെത്തുകയാണ് ചെയ്തത് . കോവിഡ് കാലമായ കഴിഞ്ഞ രണ്ട് മാസത്തെ കണക്ക് പറഞ്ഞാണ് . വികസന മുരടിപ്പിന്റേയും സാമ്പത്തിക തകര്‍ച്ചയുടെയും നാലു വര്‍ഷങ്ങള്‍ അതിജീവിക്കാന്‍ പാഴ്ശ്രമം നടത്തുന്നത്. കഴിഞ്ഞ് നാല് വര്‍ഷങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ വികസനം നിഷേധിക്കുകയാണ് ഇടത്പക്ഷം ചെയ്തതെന്നും റോസക്കുട്ടി ടീച്ചര്‍ ആരോപിച്ചു.കെപിസിസി വൈസ് പ്രസിഡന്റ് കെ.സി. റോസക്കുട്ടി ടീച്ചര്‍ .ഡിസി സി ജനറല്‍ സെക്രട്ടറി നിസി അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി അഷ്‌റഫ് മാടക്കര അധ്യക്ഷത വഹിച്ചു, ഷമീര്‍ മാണിക്യം, മേബിള്‍ സംസാരിച്ചു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബൈരക്കുപ്പ പാലം: കേന്ദ്രാനുമതിയായി.
  • 65 ഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍
  • യുഡിഎഫിന്റെത് തൊഴിലാളികളോടും വനിതകളോടും സഹാനുഭൂതിയുള്ള സര്‍ക്കാര്‍: മന്ത്രി അഡ്വ.ടി.സിദ്ദിഖ്.
  • എസ്.എഫ്.ഐ നേതാവിന് സഹ നേതാക്കളുടെ മര്‍ദനം;നേതൃത്വത്തിനെതിരെ ആരോപണവുമായി എഫ്.ബി പോസ്റ്റുകള്‍
  • നൂറിലധികം മോഷണക്കേസുകളിലെ പ്രതി വയനാട്ടില്‍ പിടിയില്‍
  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show