യാത്രാപാസില്‍ കൃത്രിമം; ഒരാള്‍ പിടിയില്‍
മുത്തങ്ങ:യാത്രാപാസില്‍ കൃത്രിമം കാട്ടി സംസ്ഥാനത്തേക്ക് കടക്കാന്‍ ശ്രമിച്ചയാള്‍ മുത്തങ്ങയില്‍ പിടിയില്‍. കണ്ണൂര്‍ തോട്ടട സ്വദേശി ബിനോയി(30) ആണ് പിടിയിലായത്.ഇന്ന് പതിനൊന്ന് മണിയോടെയാണ് ഇയാള്‍ മൈസൂരില്‍ നിന്നും അതിര്‍ത്തികടന്ന് മുത്തങ്ങ ബോര്‍ഡ് ഫെസിലിറ്റേഷന്‍ സെന്ററില്‍ എത്തിയത്. തുടര്‍ന്ന് യാത്രാപാസ് കമ്പ്യൂട്ടറില്‍ എന്റര്‍ ചെയ്തപ്പോള്‍ ബിനോയിയ്ക്ക് ആര്യംകാവ് ചെക്പോസ്റ്റ് വഴിവരാനാണ് പാസ് നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമായി. ഇതാണ് തിരുത്തി മുത്തങ്ങ വഴിയാക്കിയത്. തുടര്‍ന്ന് ഇയാള്‍ക്കെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസും റവന്യൂ വകുപ്പും നടപടിയെടുത്തു. ഈ മാസം 11നും ഇത്തരത്തില്‍ പാസില്‍ കൃത്രിമം നടത്തി എത്തിയ വിദ്യാര്‍ത്ഥിയെയും ഇത്തരത്തില്‍ പിടികൂടിയിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍