വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് സമര ഭവനങ്ങള്‍ നടത്തി.
കല്‍പ്പറ്റ:സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള ജനവിരുദ്ധ നടപടികള്‍ ഈ ലോക്ഡൗണ്‍ കാലത്തും തുടര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് വയനാട് ജില്ലാ കമ്മിറ്റി ആരോപിച്ചു.സിഎഎ വിരുദ്ധ സമരങ്ങള്‍ നടത്തിയവര്‍ക്കെതിരെ പ്രതികാര നടപടികളുമായി മുന്നിട്ടിറങ്ങിയ കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധവുമായി വിമണ്‍ ഇന്ത്യാ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ സമര ഭവനങ്ങള്‍ നടത്തി.വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിരവധി സ്ത്രീകള്‍ സമരഭവനത്തില്‍ പങ്കെടുത്തു.കോവിഡിന്റെയും, ലോക്‌ഡൌണിന്റേയും മറവില്‍ ജനാധിപത്യ വിരുദ്ധവും ജനദ്രോഹപരവുമായ നടപടികള്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചിരിക്കയാണ്. സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പൊതുപ്രവര്‍ത്തകരെ മാത്രമല്ല സമാധാനപരമായി സമരം നടത്തിയ വിദ്യാര്‍ത്ഥികളേയും വരെ ക്രൂരമായ പ്രതികാരങ്ങള്‍ക്കാണ് വിധേയമാക്കി കൊണ്ടിരിക്കുന്നത്. ഗര്‍ഭിണിയായ ഗവേഷക വിദ്യാര്‍ത്ഥി സഫൂറ സര്‍ഗാറിന്റെ അറസ്റ്റും ചാര്‍ത്തപ്പെട്ട വകുപ്പും ഏറ്റവും പ്രതിഷേധാര്‍ഹമാണെന്നും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ്.സിഎഎ ക്ക് എതിരാണെന്നും ,ജനാധിപത്യധ്വംസനങ്ങള്‍ അനുവദിക്കുകയില്ലെന്നും വീമ്പു പറഞ്ഞു കൊണ്ടിരിക്കുന്ന കേരള സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഈ നടപടികള്‍ക്കെതിരെ ചെറു ശബ്ദം പോലും ഉയര്‍ന്നു കേള്‍ക്കാത്തക് ഖേദകരമാണെന്നുംഇനിയും ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികള്‍ തുടരുകയാണെങ്കില്‍ പ്രതിഷേധസമരങ്ങള്‍ ശക്തമാക്കുമെന്നും സമരമുറകള്‍ മറ്റു തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് വയനാട് ജില്ലാ പ്രസിഡണ്ട്നൂര്‍ജഹാന്‍ കല്ലങ്കോടന്‍ പറഞ്ഞു.