സ്‌കൂട്ടറും ലോറിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരണപ്പെട്ടു

മീനങ്ങാടി:വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഓഫീസ് അറ്റന്റന്റും, മീനങ്ങാടി കുട്ടിരായന്‍ പാലം കോട്ടക്കുന്ന് പുതിയ വീട്ടില്‍ ഗോവിന്ദന്‍കുട്ടി നായരുടെ മകനുമായ മനോജ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ കൊളഗപ്പാറ കവലയ്ക്ക് സമീപം വെച്ച് മനോജ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്.ഗുരുതര പരിക്കേറ്റ മനോജ് ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു.ഭാര്യ സിന്ധു മീനങ്ങാടി പഞ്ചായത്ത് ജീവനക്കാരിയാണ്.മക്കള്‍:മേഘ (മീനങ്ങാടി ഗവ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ),അനുരൂപ് (കാക്കവയല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി )


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍