വയനാട് ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു ;രണ്ട് പേര്‍ക്ക് പരിക്ക്

താമരശ്ശേരി:വയനാട് ചുരത്തിലെ ആറാം വളവില്‍ വച്ച് നിയന്ത്രണം വിട്ട ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു ഡ്രൈവര്‍ക്കും, ക്ലീനര്‍ക്കും പരിക്കേറ്റു. ആന്ധ്ര സ്വദേശികളായ രവി (52) , അലീ ഖാന്‍ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11 മണിയോടെ ആയിരുന്നു അപകടം. ആന്ധ്ര പ്രദേശില്‍ നിന്നും കോഴിക്കോട്ടേക്ക് അരിയും കയറ്റിവന്ന എ.പി 35 വി 6588 നമ്പര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ താമരശ്ശേരി പോലീസിന്റെ സഹായത്തോടെ കയറു കെട്ടിയാണ് പരിക്ക് പറ്റിയ 2 പേരെയും കൊക്കയില്‍ നിന്നും മുകളിലെ റോഡിലെത്തിച്ചത്. അപകടത്തെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ചുരത്തില്‍ അമിത വേഗത, അമിത ഭാരം, ഓവര്‍ടേക്ക് എന്നിവക്കെതിരെ ഉദ്യോഗസ്ഥര്‍ കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം അപകടങ്ങള്‍ തുടര്‍ക്കഥയാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. വാഹന പരിശോധനക്കൊപ്പം, പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥിരസാന്നിധ്യം ചുരം മേഖലയില്‍ ഉറപ്പാക്കണമെന്നും നാട്ടുകാര്‍ പറയുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍