ബസ്സിനടിയില്‍പ്പെട്ട് വയോധിക മരിച്ചു

മീനങ്ങാടി:മീനങ്ങാടി അമ്പലപ്പടി ജൂബിലി ജംഗ്ഷന്‍ കാരിപ്ര പരേതനായ പൗലോസിന്റെ ഭാര്യ മേരി (61) യാണ് മരിച്ചത്. ബസ്സില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ടെടുത്തപ്പോള്‍ മേരി താഴെ വീഴുകയും, ബസ്സിനടിയില്‍പ്പെട്ട മേരിയുടെദേഹത്തു കൂടി ടയര്‍ കയറി ഇറങ്ങുകയുമായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. തുടര്‍ന്ന് കല്‍പ്പറ്റ ലിയോ ആശുപത്രിയിലെത്തിച്ചൂവെങ്കിലും മരിക്കുകയായിരുന്നു. കല്‍പ്പറ്റ മീനങ്ങാടി ബത്തേരി സര്‍വ്വീസ് നടത്തുന്ന കാളിന്ദി ബസ്സാണ് അപകടത്തിനിടയാക്കിയത്.