എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക നടത്തി

ദുബൈ:റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലുമായി വിവിധ കേന്ദ്രങ്ങളില്‍ രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന സന്ദേശവുമായി എസ്.കെ.എസ്.എസ്.എഫ് നടത്തിയ സംഗമങ്ങളുടെ ഭാഗമായി ദുബൈ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദുബൈയില്‍ മനുഷ്യജാലിക നടത്തി.മനുഷ്യജാലിക ദുബൈ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജലീല്‍ എടക്കുളം ഉത്ഘാടനം ചെയ്തു സംസാരിച്ചു.ദുബൈ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ പ്രസിഡണ്ട് മുസമ്മില്‍ വാഫി അധ്യക്ഷതവഹിച്ചു.ഇബ്രാഹീം ഫൈസി പേരാല്‍ ഉസ്താദ് മുഖ്യപ്രഭാഷണം നടത്തി.രാജ്യത്തു ഭരണഘടനാ സംരക്ഷണത്തിനായി എല്ലാ മതവിശ്വാസികളും ഒരുമിച്ചു പോരാടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാ ട്രഷറര്‍ അബ്ദുള്‍ ലത്തീഫ് വാഫി പ്രതിജ്ഞ ചൊല്ലികൊടുത്തു.ഷാനിഫ് ബാഖവി, ഉമൈര്‍ കുപ്പാടിത്തറ, ഫാസില്‍ മൊട്ടമ്മല്‍, സഈദ് എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി സിറാജ് അബ്ദുള്ള സ്വാഗതവും ഹസീബ് കല്ലായി നന്ദിയും പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
Muchas gracias. ?Como puedo iniciar sesion?