ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

തിരുനെല്ലി:തിരുനെല്ലി തെറ്റ് റോഡില്‍ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരന്‍ മരിച്ചു. തിരുനെല്ലി കാളങ്കോട് മൈക്കുനി കോളനിയിലെ ചന്ദ്രന്‍ (48) ആണ് മരിച്ചത്.കാളങ്കോട് സ്വദേശികളായ ദിലീപ് (21),ബാബു (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരുടെ പരുക്ക് സാരമുള്ളതല്ല.ഇന്ന് ഉച്ചക്കായിരുന്നു സംഭവം. അതുവഴി കര്‍ണ്ണാടക ഭാഗത്തേക്ക് പോകുകയായിരുന്ന മാനന്തവാടി ഫയര്‍ സ്‌റ്റേഷനിലെ ഫയര്‍മാന്‍ എ.വി വിനോദുംസുഹൃത്തുക്കളുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍