ബസ്സിനും കൈവരിക്കുമിടയില്‍ കാല്‍കുടുങ്ങി സ്‌കൂട്ടര്‍ യാത്രികന് പരുക്ക്
മാനന്തവാടി:മാനന്തവാടി കോഴിക്കോട് റോഡില്‍ ഗാന്ധിപാര്‍ക്കെത്തുന്നതിന് മുമ്പായുള്ള ജംഗ്ഷനില്‍ സ്‌കൂള്‍ ബസ്സിനും, ഫുട്പാത്ത്‌കൈവരിക്കുമിടയില്‍ സ്‌കൂട്ടര്‍ കുടുങ്ങി യാത്രികന് പരുക്ക്. സ്‌കൂട്ടര്‍ യാത്രികനായ നാലാംമൈല്‍ സ്വദേശി ബഷീര്‍ (40) നാണ് പരുക്കേറ്റത്.കാലിന്റെ മടമ്പിന് ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.ഒരേ ദിശയിലേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും.ബസ് ഗാന്ധിപാര്‍ക്ക് ഭാഗത്തേക്ക് തിരിക്കുന്നതിനിടെ സ്‌കൂട്ടര്‍ ഇടയില്‍പ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍