മിനിലോറി തട്ടി യുവാവ് മരിച്ചു

മാനന്തവാടി:പയമ്പള്ളി നിട്ടമ്മാനി പരേതനായ മുണ്ടന്‍ കീര ദമ്പതികളുടെ മകന്‍ ചന്ദ്രന്‍ (40) ആണ് മരിച്ചത്.ഇന്നലെ രാത്രി വീടിന് സമീപം വെച്ചായിരുന്നു അപകടം.ഗുരുതര പരിക്കേറ്റ ചന്ദ്രനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സാര്‍ത്ഥം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.തുടര്‍ന്ന് ഒരു മണിയോടെ മെഡിക്കല്‍ കോളേജില്‍ വെച്ച് മരിക്കുകയായിരുന്നു. മാനന്തവാടി മില്‍ക്ക് സൊസൈറ്റി ജീവനക്കാരനാണ് ചന്ദ്രന്‍. ഭാര്യ: രമ പാലോട്ട്.ഒരു കുട്ടിയുണ്ട്.സഹോദരങ്ങള്‍: നിട്ടമ്മാനി കുഞ്ഞിരാമന്‍,രാജന്‍,ബാലചന്ദ്രന്‍,മണിയന്‍,ഭാസ്‌കരന്‍,ഉണ്ണികൃഷ്ണന്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍