കര്‍ണ്ണാടക അതിര്‍ത്തിയില്‍ വാഹനാപകടം;തരുവണ സ്വദേശികള്‍ക്ക് പരിക്ക്
മാനന്തവാടി:കര്‍ണ്ണാടക ഗുണ്ടത്തൂരില്‍ കാറും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്.തരുവണ സ്വദേശികളായ റഫീഖ് (24),അഷ്‌കര്‍ (25),സാലിം (25) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം.മൂവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ്റ അഷ്‌കറിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍