അനൗണ്‍സ്‌മെന്റ് ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞു ;രണ്ട് പേര്‍ക്ക് നിസാരപരിക്ക്

തേറ്റമല:വെള്ളമുണ്ടയില്‍ നടന്നുവരുന്ന ആരവം ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ അനൗണ്‍സ്‌മെന്റ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് നിസാര പരിക്കേറ്റു. വെള്ളമുണ്ട എട്ടേനാല്‍ സ്വദേശികളായ അജി, റാഷിദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വെള്ളമുണ്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഇന്ന് 12 മണിയോടെ തേറ്റമലയില്‍വെച്ചായിരുന്നു അപകടം.നിയന്ത്രണംവിട്ട ജീപ്പ് റോഡിലെ നിര്‍മ്മാണത്തിലിരിക്കുന്ന ചെറിയ പാലത്തിന്റെ കൈവരി തകര്‍ത്ത് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.അതേസമയം കമ്പി പോലും ഉപയോഗിക്കാതെയാണ് പാലത്തിന്റെ കൈവരി നിര്‍മ്മിച്ചിരിക്കുന്നതെന്നും നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നു നാട്ടുകാര്‍ ആരോപിച്ചു.