ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
കല്‍പ്പറ്റ:കല്‍പ്പറ്റ വെള്ളാരംകുന്നില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലപ്പുഴ ചിറക്കര പുതിയേടം കക്കാട് വീട്ടില്‍ പവിത്രന്‍ സുമിത്ര ദമ്പതികളുടെ മകന്‍ ആദര്‍ശ് (20) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം. പരിക്കേറ്റതിനെ തുടര്‍ന്ന് ആദ്യം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സഹയാത്രികനായ മക്കിമല മംഗലശ്ശേരി റജ്മല്‍ പരുക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ബൈക്കിന്റെ മെക്കാനിക്ക് ആയിരുന്നു ആദര്‍ശ്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ പുതിയിടം പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും.ഐശ്വര്യ ഏക സഹോദരിയാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍