നിയന്ത്രണം വിട്ട ഓട്ടോറിക്ഷ പിക്കപ്പ് ജീപ്പിലിടിച്ച് യുവതി മരിച്ചു

ബത്തേരി:റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷയിടിച്ച് ഓട്ടോയാത്രക്കാരിയായ വീട്ടമ്മ മരിച്ചു. കല്ലൂര്‍ പണപ്പാടി കോളനിയിലെ ശിവരാമന്റെ ഭാര്യ ടീന ശിവരാമന്‍(38) ആണ് മരിച്ചത്. അപകടത്തില്‍ ഓട്ടോെ്രെഡവറടക്കം മൂന്നുപേര്‍ക്കു പരുക്കേറ്റു. മരണപ്പെട്ട ടീനയുടെ മക്കളായ ലെന(10), നിള(8) ഓട്ടോ െ്രെഡവര്‍ ഷൈജു(35) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മുത്തങ്ങ എടത്തറയിലാണ് അപകടം. മുത്തങ്ങയില്‍ നിന്നും കല്ലൂരിലെ വീട്ടിലേക്ക് പോകുംവഴിയാണ് ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ദേശീയപാതയോരത്ത് നിറുത്തിയിട്ടിരുന്ന പിക്കപ്പ് ജീപ്പിന് പിന്നിലിടിച്ചത്. കഴിഞ്ഞദിവസം ടയര്‍ ഊരിപ്പോയതിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടതായിരുന്നു പിക്കപ്പ് ജീപ്പ്. നൂല്‍പ്പുഴ പഞ്ചായത്തിലെ കുടുംബശ്രീ ആനിമേറ്ററാണ് ടീന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍